ADVERTISEMENT

തിരുവനന്തപുരം ∙ ‌കെഎസ്ഇബി 3 പുതിയ ഡയറക്ടർമാരെ കണ്ടെത്താൻ ചെലവാക്കിയത് 24.78 ലക്ഷം രൂപ!. ‌ കേരള പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് (കെപിഇഎസ്ആർബി) നൽകിയ വമ്പൻ ബിൽ പാസാക്കാ‍ൻ കെഎസ്ഇബി തീരുമാനിച്ചു. ഈ ചെലവും സ്വാഭാവികമായി ഉപയോക്താക്കൾ വഹിക്കേണ്ടി വരും. കെഎസ്ഇബി നേരിട്ടു തിരഞ്ഞെടുക്കുന്നതിനു പകരമാണ് കെപിഇഎസ്ആർബി മുഖേന ഇത്തവണ ഡയറക്ടറെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഫിനാൻസ്, ടെക്നിക്കൽ – ഇലക്ട്രിക്കൽ, ടെക്നിക്കൽ – സിവിൽ വിഭാഗങ്ങളിലേക്കാണ് നിയമനം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനുള്ളതാണ് കെപിഇഎസ്ആർബി. അവർ യോഗ്യത നിശ്ചയിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി മാർക്ക് അടിസ്ഥാനത്തിൽ പാനൽ തയാറാക്കി കെഎസ്ഇബിക്കു നൽകി. ഒരു ഡയറക്ടറെ തിരഞ്ഞെടുക്കാൻ 7 ലക്ഷം രൂപ ഫിക്സഡ് ഫീയും 18% ജിഎസ്ടിയും ചേർത്ത് 8.26 ലക്ഷം രൂപയാണ് കെപിഇഎസ്ആർബി നിശ്ചയിച്ച നിരക്ക്. മൂന്നു പേർക്കുള്ള ചെലവ് 24.78 ലക്ഷം രൂപ.

English Summary:

KSEB spent 24.78 lakh rupees to elect 3 new directors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com