ശർമിളയെ അറിയില്ലെന്ന് സുഭദ്രയുടെ മക്കൾ; പൊലീസിൽ പരാതി നൽകിയത് ദിവസങ്ങളോളം ഫോൺവിളി എത്താതിരുന്നതിനാൽ
Mail This Article
×
ആലപ്പുഴ ∙ തന്റെ ആന്റിയെന്നാണു ശർമിള എല്ലായിടത്തും സുഭദ്രയെ പരിചയപ്പെടുത്തിയിരുന്നതെങ്കിലും അവരെ തങ്ങൾക്കറിയില്ലെന്ന് സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രാജീവും. അമ്മ ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങളിലൊക്കെ സ്ഥിരമായി പോകാറുണ്ടായിരുന്നു. എവിടെ പോയാലും രാത്രി 9ന് ഞങ്ങളെ വിളിക്കും. ഓഗസ്റ്റ് 4 ന് വിളിച്ചില്ല. അങ്ങോട്ടു പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. രാധാകൃഷ്ണൻ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു.
ദൂരെയുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ പോയതാണോയെന്ന സംശയത്തിൽ രണ്ടു ദിവസം കാത്തിരുന്നു. ആ ദിവസങ്ങളിലും ഫോൺവിളി എത്താഞ്ഞതിനാൽ അപകടം മണത്തു. അതോടെയാണു പൊലീസിൽ പരാതി നൽകിയത്– മക്കൾ പറഞ്ഞു. ആലപ്പുഴ കോർത്തുശേരിയിൽ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അവർ പറഞ്ഞു.
English Summary:
Subhadra's children says they don't know Sharmila
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.