ADVERTISEMENT

കൊച്ചി ∙ഹേമകമ്മിറ്റി മുൻപാകെ രണ്ടും മൂന്നും തവണ മൊഴി കൊടുത്ത വ്യക്തികൾ റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ അതിനെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്ന് സംവിധായകൻ വിനയൻ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഹേമ, സിനിമയിലെ എല്ലാ സംഘടനകളുടെയും ഭാരവാഹികളെയും സൂപ്പർ സ്റ്റാറുകളെയും കണ്ട് മൊഴി എടുത്തതാണെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ട്. സാധാരണ സിനിമ പ്രവർത്തകർ ചെല്ലാൻ മടിച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുത്തിരുന്നു. അത് കണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ വരെ മൊഴി കൊടുത്തിരുന്നു.

ഫെഫ്ക നേതൃത്വത്തെ പ്രതിനിധീകരിച്ച് ബി.ഉണ്ണിക്കൃഷ്ണനും അമ്മയ്ക്ക് വേണ്ടി മോഹൻലാലും ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്തിട്ട് ഇപ്പോൾ ഉണ്ണിക്കൃഷ്ണൻ കമ്മിറ്റിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ദുരൂഹമാണെന്ന് നിർമാതാവ് ലിബർട്ടി ബഷീർ ആരോപിച്ചു. 

English Summary:

Declarants deny Hema committee to save face says director Vinayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com