ADVERTISEMENT

കോഴിക്കോട് ∙ മൃതദേഹങ്ങൾ വച്ചു വിലപേശരുതെന്നും ഊതിപ്പെരുപ്പിച്ച കണക്കുകൾ പുറത്തുവിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം നൽകാൻ ആളുകൾ മടിക്കുമെന്നും കെ.മുരളീധരൻ. ആ സ്ഥിതി വരരുതെന്നും വയനാടിനു സഹായം വൈകുന്നതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രിയുമാണെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ 2 മുന്നണികൾ എതിർക്കുന്ന ആർഎസ്എസിന്റെ നേതാവിനെ എഡിജിപി കണ്ടത് എന്തിനാണെന്നു വ്യക്തമാക്കണം. അജിത് കുമാറിനെ സ്പർശിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

English Summary:

K. Muraleedharan blamed Chief Minister for delaying aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com