ADVERTISEMENT

ഉദുമ (കാസർകോട്) ∙ കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും ഏകമകൻ അബുതാഹിറാണ് മരിച്ചത്. മാഹിന്റെ പിതൃസഹോദരൻ മാങ്ങാട് കൂളിക്കുന്നിലെ പി.കെ.മൂസയുടെ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെ 11.15ന് ആണ് അപകടം.

   ചൊവ്വാഴ്ച ഇവിടെ എത്തിയതാണ് മാഹിന്റെ കുടുംബം. റെയിലിൽ ഉരുട്ടിനീക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കൂറ്റൻ ഗേറ്റിന്റെ ക്ലാമ്പുകൾ പൊട്ടി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽക്കാരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ഉദുമയിലെയും കാസർകോട്ടെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. 

English Summary:

Toddler dies after huge gate falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com