ADVERTISEMENT

ന്യൂഡൽഹി ∙ ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയതലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം. ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണർ അഫ്‌സാന പർവീൺ ഏറ്റുവാങ്ങി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. 

ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ വിവിധ പ്രവർത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചിക തയാറാക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാംപിൾ ശേഖരണം, സാംപിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻഎബിഎൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, ജീവനക്കാർക്കും ഭക്ഷ്യസംരംഭകർക്കും നൽകിയ പരിശീലനങ്ങൾ, ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി നാൽപതോളം മേഖലകളിലെ പ്രവർത്തന മികവാണ് പരിഗണിച്ചത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ‌്നാട് ഇത്തവണ രണ്ടാം സ്ഥാനവും ജമ്മു കശ്മീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വർഷം 60 പോയിന്റിൽ കൂടുതൽ നേടിയ ഏക സംസ്ഥാനം കേരളമായിരുന്നു.

English Summary:

Food Safety: Kerala Tops the List Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com