ADVERTISEMENT

ഉപ്പള (കാസർകോട്) ∙   ഉപ്പള പത്വാടി കൊണ്ടാവൂരിലെ വീട്ടിൽനിന്ന് 3 കിലോയിലേറെ എംഡിഎംഎയും കഞ്ചാവും ഒട്ടേറെ ലഹരിയുൽപന്നങ്ങളും പൊലീസ് പിടികൂടി. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി അൽഹ്‌ലാഹ മൻസിലിൽ അസ്കർ അലിയെ (26) അറസ്റ്റ് ചെയ്തു.

കാർഡ്ബോർഡ് പെട്ടികളിൽ സൂക്ഷിച്ച 3.4 കിലോഗ്രാം എംഡിഎംഎ, 642 ഗ്രാം കഞ്ചാവ്, പേസ്റ്റ് രൂപത്തിലുള്ള ലഹരിമരുന്ന് എന്നിവയാണു കണ്ടെത്തിയത്. കഴിഞ്ഞ 30ന് മേൽപറമ്പ് പൊലീസ് കൈനോത്തുനിന്ന് 49.33 ഗ്രാം എംഡിഎംഎയുമായി കൊപ്പൽ ബൈത്തുസ്സലാമിലെ അബ്ദുറഹ്മാനെ (28) അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

പൊലീസ് എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അസ്ക‌ർ അലിയെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. ഉപ്പളയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് അസ്കർ അലി.

English Summary:

MDMA seized from house in kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com