ADVERTISEMENT

തിരുവനന്തപുരം∙ ഡോ.വി.വേണു വിരമിച്ചതിനാൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ റെയിൽ) ചെയർപഴ്സനായി പുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിച്ചു. ചീഫ് സെക്രട്ടറിമാരാണു കെ റെയിൽ ചെയർപഴ്സൻ സ്ഥാനം വഹിക്കുക. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളിനു പകരം ഈ ചുമതലയിലെത്തിയ എ.ജയതിലകിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും ഉൾപ്പെടുത്തി ഉത്തരവിറങ്ങി.

ചെയർപഴ്സനും എംഡിയും ഉൾപ്പെടെ എട്ടു ഡയറക്ടർമാരാണു കെ റെയിലിനുള്ളത്. നാലു പേർ കേന്ദ്ര നോമിനിയും നാലു പേർ സംസ്ഥാന നോമിനിയുമാണ്. ഡയറക്ടറായ വി.അജിത്കുമാറാണ് ഇപ്പോൾ എംഡിയുടെ ചുമതല വഹിക്കുന്നത്. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മുൻ എംഡി അജിത്കുമാർ  വിരമിച്ചശേഷം, സംസ്ഥാന സർക്കാർ അദ്ദേഹത്തെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ സംസ്ഥാന നോമിനിയായി ഉൾപ്പെടുത്തുകയായിരുന്നു. പിന്നാലെ എംഡിയുടെ ചുമതലയും നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ബോർഡിലുണ്ട്.

English Summary:

Sarada Muraleedharan K Rail Chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com