കാന്തല്ലൂരിൽ കാട്ടാനയാക്രമണം; കർഷകന് ഗുരുതരപരുക്ക്
Mail This Article
മറയൂർ ∙ ഇടുക്കി ജില്ലയുടെ അതിർത്തി പഞ്ചായത്തായ കാന്തല്ലൂരിലെ പാമ്പൻപാറയിൽ കാട്ടാനയാക്രമണത്തിൽ കർഷകനു ഗുരുതരപരുക്ക്. പാമ്പൻപാറ തെക്കേൽ വീട്ടിൽ തോമസിനാണു (കുഞ്ഞാപ്പു–73) പരുക്കേറ്റത്.
-
Also Read
യുവാവ് മുംബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
ഇന്നലെ രാവിലെ 6.30നു വീടിനു സമീപത്തെ പറമ്പിൽ കുടംപുളി ശേഖരിക്കാൻ ഭാര്യ സിസിലിക്കൊപ്പം പോയപ്പോഴാണു സംഭവം. തോമസിനെ കാട്ടാന തുമ്പിക്കൈ കൊണ്ടു കോരിയെടുത്തെന്നും വയറ്റിൽ ചവിട്ടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
തോമസിനെ ചുമന്ന് റോഡിലെത്തിച്ചാണു മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അവിടെനിന്ന് അടിമാലി താലൂക്കാശുപത്രിയിലേക്കും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഒരാഴ്ചയായി പാമ്പൻപാറയിൽ അവശനിലയിൽ തുടരുന്ന മോഴയാനയാണു തോമസിനെ ആക്രമിച്ചതെന്നു വനപാലകർ പറഞ്ഞു. ഹൃദ്രോഗി കൂടിയായ തോമസ് അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.