ADVERTISEMENT

കട്ടപ്പന ∙ സംസ്ഥാന നാടക അവാർഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കൽ കെ.സി.ജോർജ് (51) അന്തരിച്ചു. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. 

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രഫഷനൽ നാടകം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോൾ കെ.സി.ജോർജ് മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാ വസന്തം’ എന്ന നാടകത്തിനായിരുന്നു അവാർഡ്. 2010ൽ കോഴിക്കോട് സാഗർ കമ്യൂണിക്കേഷന്റെ ‘കുമാരൻ ഒരു കുടുംബനാഥൻ’ എന്ന നാടകത്തിനും മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. അന്തരിച്ച നാടക നടൻ എം.സി.കട്ടപ്പനയാണ് നാടകത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. ഭാര്യ: ബീന. മക്കൾ: ജറോം, ജറിറ്റ്.

English Summary:

Playwright KC George passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com