ADVERTISEMENT

തൃശൂർ ∙ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ ചെറുത്തുനിൽക്കണമെന്നും എൻസിപി നേതൃയോഗത്തിൽ തീരുമാനം.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ, ജനറൽ സെക്രട്ടറി എ.വി.വല്ലഭൻ, സെക്രട്ടറി രഘു കെ.മാരാത്ത്, തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് സി.എൽ.ജോയ്, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. പി.സി.ചാക്കോ സ്ഥാനമൊഴിയണമെന്നു യോഗത്തിൽ ആവശ്യം ഉയർന്നിട്ടില്ലെങ്കിലും കമ്മിറ്റിക്കു വഴങ്ങണമെന്ന് ഒറ്റക്കെട്ടായി ആവശ്യമുയർന്നു.

എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റി തോമസ് കെ. തോമസിനെ പകരം നിയോഗിക്കാനുള്ള നീക്കത്തിന്റെ പേരിൽ എൻസിപി നേതൃനിരയിൽ നടക്കുന്ന കലഹത്തിന്റെ തുടർച്ചയായാണു മുതിർന്ന സംസ്ഥാന നേതാക്കൾ മുൻകയ്യെടുത്തു തൃശൂരിൽ ജില്ലാതലത്തിൽ നേതൃയോഗം സംഘടിപ്പിച്ചത്. 

ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയരുതെന്നും അങ്ങനെയൊരു തീരുമാനമെടുക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന നേത‍ാക്കളുടെ കൂട‍ിയാലോചനയ്ക്കു ശേഷമേ പാടുള്ളൂവെന്നും യോഗത്തിൽ ആവശ്യമുയർന്നു. 

ഇടതുപക്ഷ മനസ്സുള്ളവരെയെല്ലാം ഒന്നിച്ചു നിർത്തി മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിനിടെ, മന്ത്രിമാറ്റം സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഇന്നു മുഖ്യമന്ത്രിയെ കാണുമെന്നു തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com