ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ നേരത്തേയുള്ളതല്ല, ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തിയത് സീതാറാം യച്ചൂരിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘പാർട്ടിയെ ഈ നിലയിൽ എത്തിക്കുന്നതിൽ അദ്ദേഹം നല്ല ഇടപെടൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നേതാക്കളുമായും പ്രവർത്തകരുമായും നല്ല ബന്ധം സൂക്ഷിച്ചു. ഓരോ ജില്ലയിലെയും സഖാക്കളെ വ്യക്തിപരമായി അറിയുന്ന നേതാവായിരുന്നു സീതാറാം’. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അനുസ്മരിക്കുന്നതിനായി സിപിഎം സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.ദേശീയ രാ‍ഷ്ട്രീയത്തിനു ദിശാബോധം നൽകിയ സീതാറാം മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും പങ്കുവഹിച്ചു. സാർവദേശീയതലത്തി‍ൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ഇന്ത്യയെ അറിഞ്ഞ നേതാവിന് സമീപകാലത്തു കർഷക സമരം ഉൾപ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ നെടുംതൂണായി പ്രവർത്തിക്കാനുമായി. പൊതുസമൂഹം ഇഷ്ടപ്പെട്ടിരുന്ന സീതാറാം, ബുദ്ധിജീവി നാട്യങ്ങളില്ലാതെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ടു. ഇടതു പങ്കാളിത്തവും സഹകരണവും രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്ന ഇക്കാലത്തു തന്നെ സീതാറാമിന്റെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല എല്ലാ പാർട്ടികൾക്കും നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ച സീതാറാം യച്ചൂരിയുടെ പ്രയത്നം മറക്കാനാവുന്നതല്ലെന്ന് അധ്യക്ഷനായിരുന്ന മുതിർന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് വിപ് എൻ.ജയരാജ്, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, മാത്യു ടി.തോമസ്, മോൻസ് ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, എം.എ.ബേബി, എ.വിജയരാഘവൻ, പി.സി.ചാക്കോ, എം.വിജയകുമാർ, പി.എം.എ.സലാം, കാസിം ഇരിക്കൂർ, കെ.എസ്.സനൽകുമാർ, ബിനോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

Sitaram Yechury strengthened the current party in Kerala: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com