അർജുനായുള്ള തിരച്ചിൽ: നാവികസേന വഴികാട്ടി; ഡ്രജർ തുണച്ചു
Mail This Article
×
ഷിരൂർ ∙ ഗോവയിൽനിന്നെത്തിച്ച ഡ്രജറും നാവികസേന മാർക്ക് ചെയ്തു നൽകിയ സാധ്യതാ പോയിന്റുമാണ് ലോറി കണ്ടെത്തുന്നതിൽ നിർണായകമായത്. ഗോവ തുറമുഖത്തുനിന്ന് ഡ്രജർ എത്തിക്കുന്നതു വലിയ വെല്ലുവിളിയായിരുന്നു. കടലിലൂടെ കാർവാറിലെത്തിച്ചാലും അവിടെനിന്ന് ഷിരൂരിലെത്തിക്കണമെങ്കിൽ 2 പാലങ്ങൾ തടസ്സമായിനിന്നു. വേലിയിറക്കത്തിൽ ജലനിരപ്പ് താഴ്ന്ന സമയത്താണ് ആദ്യ പാലത്തിനടിയിലൂടെ ഡ്രജർ കടന്നത്. രണ്ടാമത്തെ പാലത്തിനടിയിൽ ജലനിരപ്പു കുറഞ്ഞതാണ് പ്രതിസന്ധിയായത്. ഇവിടെ വേലിയേറ്റ സമയംവരെ കാക്കേണ്ടി വന്നു.
പുഴയിൽ പൊങ്ങിക്കിടന്ന് അടിത്തട്ടിലെ മണ്ണ് നീക്കുന്നതിനുള്ള സംവിധാനമാണ് ഡ്രജർ. അടിത്തട്ടിൽ ഉറപ്പിച്ചു നിൽത്തുന്നതിനു വലിയ 2 തൂണുകളുള്ള ഡ്രജറാണ് എത്തിച്ചത്.
English Summary:
Guided by Navy; Dredger helped
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.