ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും കൂടി വഴിയിൽ തടഞ്ഞ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ നേരിൽ കണ്ട് പരാതി നൽകി.  കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ ആദ്യ ബാച്ചിന് ലൈസൻസ് കൈമാറുന്ന ചടങ്ങിലായിരുന്നു സംഭവം.   പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കാത്തതിൽ നേരിട്ടു പരാതി പറയാനാണ് വന്നതെന്ന്  യദു പറഞ്ഞു. പരാതി എഴുതിത്തരാനായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തേ രണ്ടു തവണ  നൽകിയെന്ന് യദു വിശദീകരിച്ചു. ‘ അത് ഓഫിസിൽ അല്ലേ,  ഒരെണ്ണം എനിക്ക് നേരിട്ട് തരണം ’ എന്നായി ഗണേഷ്. ഉടൻ യദു പരാതി തയാറാക്കി  മന്ത്രിക്കു കൈമാറുകയായിരുന്നു.

English Summary:

Minister Ganesh Kumar personally wrote and received the complaint of the KSRTC driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com