ADVERTISEMENT

കോട്ടയം ∙ പൂരം കലക്കൽ വിവാദത്തിൽ പിണക്കത്തിലായ സിപിഐയെ അൽപം തണുപ്പിക്കാൻ വൈക്കം എസ്എച്ച്ഒയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം അടവ്. സിപിഐ എംഎൽഎ സി.കെ ആശയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വൈക്കം എസ്എച്ച്ഒയ്ക്കെതിരെ അച്ചടക്ക നടപടിയാണ് സിപിഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. അതേ സമയം ആ ആവശ്യത്തിനു വഴങ്ങിയതുമില്ല.  

ഓഗസ്റ്റ് 21ന് വൈക്കത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട സംഘർഷ വേളയിൽ സി.കെ. ആശ എംഎൽഎയോട് മോശമായി പ്രതികരിച്ചു എന്നാണ് പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി.  സിപിഐ നേതൃത്വം മുഖ്യമന്ത്രിക്കു പരാതി നൽകി ഒരു മാസത്തിനു ശേഷമാണ് സ്ഥലം മാറ്റം. സിപിഐ ജില്ലാ നേതൃക്യാംപിനായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ കോട്ടയത്തുള്ളപ്പോഴാണ് പേരിനുള്ള ഈ നടപടി. ഈ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണ്. എസ്എച്ച്ഒയ്ക്കെതിരെ നടപടിയെടുക്കില്ലെന്ന് സിപിഎം തുടർച്ചയായി പറഞ്ഞിരുന്നു.  

English Summary:

Vaikom SHO's transfer seen as a cover-up for Thrissur Pooram issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com