എളുപ്പത്തിൽ മാറില്ലെന്ന സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ
Mail This Article
ബത്തേരി∙ പാർട്ടിയിലെ തർക്കത്തിൽ മന്ത്രിസ്ഥാനം എളുപ്പത്തിൽ ഒഴിഞ്ഞുകൊടുക്കില്ലെന്ന സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിസ്ഥാനം ഉടൻ മാറുമോ എന്ന ചോദ്യത്തിന്, കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
-
Also Read
സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ശരദ്പവാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനം വരുന്നതിനു മുൻപ് ചിലർ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കണം. മന്ത്രിസ്ഥാനം വച്ചുമാറുന്ന ധാരണയുണ്ടായിരുന്നെന്ന് ദേശീയ നേതൃത്വം ഇപ്പോഴാണ് പറയുന്നത്. മാറുന്നതിൽ തനിക്ക് ഒരു വൈമനസ്യവും ഇല്ല. എന്നാൽ, മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നാൽ എൻസിപിക്ക് മന്ത്രിസ്ഥാനം ഉറപ്പുവരുത്തേണ്ടതുമുണ്ട്– അദ്ദേഹം പറഞ്ഞു.