ADVERTISEMENT

കട്ടപ്പന ∙ ഇരട്ടയാർ ശാന്തിഗ്രാമിൽ പിക്കപ് വാനിന്റെ അടിയിൽപെട്ടു നാലുവയസ്സുകാരൻ മരിച്ചു. ശാന്തിഗ്രാം നാലുസെന്റ് കോളനിയിൽ ഒഴത്തിൽ അനൂപ്-മാലതി ദമ്പതികളുടെ മകൻ ശ്രാവൺ ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. സമീപത്തെ വീട്ടിൽ കുടുംബശ്രീ യോഗം ചേരുന്നതിനിടെ ശ്രാവണിന്റെ അമ്മയ്ക്കു നൽകാനുള്ള പണവുമായി പിക്കപ് ഡ്രൈവർ എത്തി. 

വാഹനത്തിനരികിലേക്കു പോയ മാലതിക്കൊപ്പം കുട്ടിയും ഇറങ്ങിച്ചെന്നെങ്കിലും മറ്റാരും കണ്ടില്ല. പണം നൽകിയശേഷം ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടി അടിയിൽപെട്ടെന്നാണു വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി: വൈഗ.

English Summary:

Four-year-old boy died by a pickup van

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com