ADVERTISEMENT

തൊടുപുഴ ∙ കട്ടപ്പന കുന്തളംപാറയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് 37 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയൽവാസിയായ അമ്മിണിയെ (65) കൊലപ്പെടുത്തിയ കേസിൽ കുന്തളംപാറ പ്രിയദർശിനി എസ്‌‌‌സി കോളനി സ്വദേശി മണിയെ (47) ആണ് തൊടുപുഴ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്.

2020 ജൂൺ 2നു രാത്രിയാണ് അമ്മിണിയെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തിയത്. പീഡനം ചെറുത്തതോടെ കത്തികൊണ്ടു കുത്തിയെന്നാണു കേസ്. വീട് അടച്ചിട്ടിരുന്നതിനാൽ അയൽവാസികൾ അന്വേഷിച്ചില്ല. ജൂൺ 6ന് രാത്രി പ്രതി അമ്മിണിയുടെ വീടിനോടു ചേർന്നു കുഴിയെടുത്തു.

7നു രാത്രി മൃതദേഹം മറവുചെയ്തു. അമ്മിണിയെ കാണാനില്ലെന്ന പരാതിയിൽ ജൂലൈ 14ന് ആണു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജൂലൈ 22നു തേനിയിൽനിന്നു മണിയെ അറസ്റ്റ് ചെയ്തു.

ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എസ്.രാജേഷ് ഹാജരായി.

English Summary:

Ammini murder case:accused sentenced to 37 years in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com