യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്
Mail This Article
×
കൊച്ചി∙ യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിനു കൊയിലാണ്ടി സ്വദേശിയും അഭിഭാഷകനുമായ നിധിന് എതിരെ കടവന്ത്ര കേസെടുത്തു. മൊബൈലിൽ അശ്ലീല സന്ദേശമയച്ചു എന്നും കോടതിയിൽ എത്തിയപ്പോൾ മോശമായ ഭാഷയിൽ സംസാരിച്ചു എന്നുമുള്ള പനമ്പിള്ളി നഗർ സ്വദേശിയുടെ പരാതിയിലാണ് കേസ്. അഭിഭാഷകൻ ബിജെപി പ്രവർത്തകനും ഭാരവാഹിയുമായിരുന്നു.
വഞ്ചന കേസിൽ ജയിലിൽ കഴിയുന്ന യുവതിയുടെ ഭർത്താവിന്റെ കേസിൽ ഹാജരാകുന്നത് നിധിൻ ആയിരുന്നു. കേസ് കൊയിലാണ്ടി പൊലീസിന് കൈമാറിയതായി കടവന്ത്ര പൊലീസ് അറിയിച്ചു.
വിവിധ കേസുകളിൽ ഹാജരായതിന്റെ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കേസിലെത്തിയതെന്ന് പ്രതിഭാഗം പറഞ്ഞു.
English Summary:
Case against lawyer for sending obscene message to a woman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.