ADVERTISEMENT

ചെന്നൈ ∙ ഹൃദയസംബന്ധമായ ചികിത്സയ്ക്കു വിധേയനായ തമിഴ് സൂപ്പർതാരം രജനീകാന്ത് (73) നാളെ ആശുപത്രി വിട്ടേക്കും. തിങ്കളാഴ്ച അർധരാത്രിയോടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ കണ്ടെത്തിയ വീക്കം ശസ്ത്രക്രിയ ഇല്ലാതെ പരിഹരിച്ചതായും നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് സായി സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും. രജനി നായകനായ പുതിയ ചിത്രം ‘വേട്ടയൻ’ 10നു റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ട്രെയ്‌ലർ ഇന്നു പുറത്തിറങ്ങും.

English Summary:

Tomorrow Rajinikanth will leave the hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com