ചോദിച്ചോളൂ, പിന്നെ പറയാം; മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് ഉത്തരം തേടിയ ചോദ്യങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റ് നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാക്കി
Mail This Article
തിരുവനന്തപുരം∙ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കു വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രതിപക്ഷാംഗങ്ങൾ നൽകിയ ചോദ്യങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റ് വെട്ടിനിരത്തി. എഡിജിപി– ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയുള്ള ആരോപണം, പൊലീസിലെ ക്രിമിനൽവൽക്കരണം തുടങ്ങിയ വിഷയങ്ങളിലേതടക്കം 49 ചോദ്യ നോട്ടിസുകളാണു നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയത്.
നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്കു ബന്ധപ്പെട്ട മന്ത്രിമാർ നിയമസഭയിൽ നേരിട്ട് ഉത്തരം നൽകണം. മുഖ്യമന്ത്രി നേരിട്ടു നിയമസഭയിൽ ഉത്തരം പറയേണ്ടവ അടക്കം നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങളായി പരിഗണിക്കാനാണു നോട്ടിസ് നൽകിയിരുന്നത്. ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കർക്കു കത്തു നൽകി. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്കു പിന്നീട് ഉത്തരം ലഭ്യമാക്കിയാൽ മതി.