ADVERTISEMENT

കോട്ടയം ∙ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ദമ്പതികളെ കബളിപ്പിച്ച് 1.10 കോടി തട്ടിയെടുത്ത കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. അനീസ് ഫാറൂഖി പഞ്ചാബി(46)യെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ദമ്പതികളോട് 1.52 കോടിക്ക് 54 ടൺ അടയ്ക്ക നൽകാമെന്നു വിശ്വസിപ്പിച്ച് പലപ്പോഴായി ഇയാളുടെ അക്കൗണ്ടിലേക്ക് 1.10 കോടി വാങ്ങുകയായിരുന്നു. അടയ്ക്ക കിട്ടാതായതോടെ ഇവർ പണം തിരികെ ചോദിച്ചപ്പോൾ വ്യാജ സ്വർണാഭരണങ്ങളും വ്യാജ ചെക്ക് ലീഫുകളും നൽകി. പിന്നീട് പല കാരണങ്ങൾ പറഞ്ഞു പണം നൽകാതെ മുങ്ങി നടക്കുകയായിരുന്നു.

പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ പരിശോധനയിൽ ഇയാൾ ഗോവയിലുണ്ടെന്നു കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം അവിടെയെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ ഡിവൈഎസ്പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്ഐ ടി. ആർ. ദീപു, എൻ. സന്തോഷ് കുമാർ, സിപിഒമാരായ ജോബി ജോസഫ്, സി. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary:

Maharashtra Man Arrested for Cheating Couples Out of One Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com