തദ്ദേശ തിരഞ്ഞെടുപ്പ്: പരമാവധിയിടത്ത് ഭരണം പിടിക്കണമെന്ന് ബിജെപിയോട് ആർഎസ്എസ്
Mail This Article
×
കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങാൻ സംസ്ഥാന ബിജെപി നേതൃത്വത്തിന് ആർഎസ്എസ് നിർദേശം. ഇതിനുള്ള പിന്തുണ ആർഎസ്എസ് സംസ്ഥാന ഘടകം ഉറപ്പു നൽകി.
ബിജെപി അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും ആർഎസ്എസ് കേരള പ്രാന്ത ഘടകങ്ങളുടെ നേതാക്കളും തമ്മിൽ നടന്ന ചർച്ചകളിലാണിത്.
ചർച്ചകളിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, സഹപ്രഭാരി അപരാജിത സാരംഗി എംപി, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവരും സംബന്ധിച്ചു. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ചർച്ചയ്ക്കായി കോർ കമ്മിറ്റിയോഗം 8നു കൊച്ചിയിൽ നടക്കും
English Summary:
Local body elections: Obtain power in maximum areas says RSS to BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.