ADVERTISEMENT

മൂന്നാർ ∙ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണിക്കു നേരെ പാതിരാത്രിയിൽ ലൈംഗികാതിക്രമം കാട്ടിയ ശേഷം കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ പോക്സോ കേസിലെ പ്രതിയാണ്. മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കൊരണ്ടക്കാട് ഡിവിഷനിൽ വി.മനോജിനെയാണ് (27) എസ്എച്ച്ഒ രാജൻ കെ.അരമന, എസ്ഐ അജേഷ് കെ.ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ വാർഡിൽ ഉറങ്ങിക്കിടന്ന മുപ്പതുകാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. യുവതി ബഹളംവച്ചതോടെ അക്രമി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Suspect Arrested for Attempted Sexual Assault on Pregnant Woman in Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com