ADVERTISEMENT

പീരുമേട് ∙ ജല അതോറിറ്റി പീരുമേട് സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മിന്നൽ സ്ഥലംമാറ്റം. അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിലാണു സ്ഥലംമാറ്റമെന്ന വിവരം പുറത്തുവന്നതോടെ മൂന്നാംനാൾ തിരികെ നിയമിച്ച് ഉത്തരവ്.

മൂന്നു ദിവസത്തിനിടെ രണ്ടു സ്ഥലംമാറ്റ ഉത്തരവാണ് ഇതു സംബന്ധിച്ചു ജല അതോറിറ്റിക്ക് ഇറക്കേണ്ടി വന്നത്. കഴിഞ്ഞ 28നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ് മോഹനനെ സ്ഥലംമാറ്റിയത്. ഔദ്യോഗിക ആവശ്യത്തിനായി പീരുമേട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട എൻജിനീയർ അവിടെ എത്തുന്നതിന് മുൻപ് സമൂഹമാധ്യമങ്ങളിൽ സ്ഥലംമാറ്റ ഉത്തരവ് പ്രത്യക്ഷപ്പെടുകയായിരുന്നു. 

29ന് തന്നെ പുതിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പീരുമേട്ടിൽ എത്തി ചുമതലയേൽക്കുകയും ചെയ്തു. ഇതിനിടെ, കരാറുകാരൻ ചെയ്യാത്ത ജോലിയുടെ പേരിൽ സമർപ്പിച്ച ബിൽ പാസാക്കാൻ വിസമ്മതിച്ചതാണു സ്ഥലംമാറ്റത്തിനു പിന്നിലെന്ന ആരോപണം ശക്തമായി. ഒരു കരാറുകാരന്റെ പേരിൽ മാത്രം എത്തിയ 24 ബില്ലുകളാണ് പാസാക്കാൻ മനീഷ് തയാറാകാതിരുന്നത്. ആരോപണത്തിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മനീഷിനെ പീരുമേട്ടിൽ തിരികെ നിയമിച്ചുകൊണ്ട് ജല അതോറിറ്റി ഉത്തരവിറക്കുകയായിരുന്നു.

English Summary:

Transfer of Water Authority Officer; Re-appointment due to controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com