ADVERTISEMENT

∙ ഡൽഹിയിലെ ചില ഇംഗ്ലിഷ് മാധ്യമങ്ങൾക്ക് 13നു ലഭിച്ച അജ്ഞാത വാർത്താക്കുറിപ്പിൽ കഴിഞ്ഞ 5 വർഷത്തെ സ്വർണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും കണക്കുണ്ടായിരുന്നു. അതിന് കൃത്യം ഒരു ദിവസം മുൻപ് കേരള പൊലീസിന്റെ വെബ്സൈറ്റിൽ 5 വർഷത്തെ ഹവാല/സ്വർണക്കടത്ത് കേസുകളുടെ വിവരങ്ങൾ പട്ടികയായി അപ്‍ഡേറ്റ് ചെയ്തു. ‘കഴിഞ്ഞ 5 വർഷത്തെ സ്വർണക്കടത്ത്, ഹവാല കേസുകളുടെ വിവരങ്ങൾ’ എന്നാണ് പേജിന്റെ തലക്കെട്ട് (ലിങ്ക്: bit.ly/klpolicestats)

സെപ്റ്റംബർ 12ന് മുൻപ് ഇങ്ങനെയൊരു പേജുണ്ടായിരുന്നതായി ഇന്റർനെറ്റ് ആർക്കൈവ്സിൽ തെളിവില്ല. അതായത്, 13ന് ഇറങ്ങിയ ‘അജ്ഞാത വാർത്താക്കുറിപ്പ്’ തൊട്ടുതലേന്ന് കേരള പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. 8 ദിവസം കഴിഞ്ഞ് സെപ്റ്റംബർ 21ന് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്വർണക്കടത്ത്/ഹവാല കേസുകളുടെ കണക്കു പറഞ്ഞത്. അതിനും ദിവസങ്ങൾക്കു മുൻപു തന്നെ കേരളത്തിൽ സ്വർണവേട്ട ഊർജിതമാണെന്ന തരത്തിൽ പ്രതീതിയുണ്ടാക്കാൻ ശ്രമമുണ്ടായിരുന്നുവെന്നു വ്യക്തം. 21നു മുൻപു തന്നെ പല ഇംഗ്ലിഷ് മാധ്യമങ്ങളിലും ഈ കണക്ക് സംബന്ധിച്ച വാർത്തകളും വന്നു.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ കൂടുതലും പിടികൂടുന്നതു മലപ്പുറത്താണെന്ന് വാർത്താക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. നിരോധിത സംഘടനകളെ സഹായിക്കാനാണു സംസ്ഥാനത്തേക്കുള്ള ഹവാലപ്പണത്തിൽ അധികവുമെന്നാണു കരുതുന്നതെന്നും കുറിപ്പിൽ പറയുന്നു.

English Summary:

Details of gold smuggling and hawala in police website before anonymous note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com