ADVERTISEMENT

കൊച്ചി ∙ 45 ജീവനക്കാർക്കു ഷട്ടിൽ കളിക്കാൻ കെഎസ്ഇബി 35 ലക്ഷത്തിന്റെ കോർട്ടുണ്ടാക്കും, അതിന്റെ ചെലവ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കും. വൈദ്യുതി ബോർഡിന്റെ കോതമംഗലം ജനറേഷൻ സർക്കിളിനു കീഴിലെ ലോവർ പെരിയാർ പവർ ഹൗസിലാണു 35 ലക്ഷത്തിന്റെ ഇൻഡോർ ഷട്ടിൽ കോർട്ടിനു ജനറേഷൻ ഡയറക്ടറുടെ അനുമതി.

കോർട്ട് നിർമാണച്ചെലവ് 20 ലക്ഷം കടന്നപ്പോൾ, അപകടം മണത്തിട്ടാവണം ജനറേഷൻ ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ ഉത്തരവെത്തി, നിർമാണം നിർത്തിവയ്ക്കാൻ.

ലോവർ പെരിയാർ പവർ ഹൗസിൽ ജീവനക്കാർ 45 ഉണ്ടെങ്കിലും ഷട്ടിൽ കളിക്കാൻ പറ്റുന്നവർ 20ൽ താഴെയാണ്. കോർട്ട് നിർമാണത്തിന് ഉപയോഗിക്കുന്ന പണം കെഎസ്ഇബിയുടെ ചെലവിനത്തിൽ വരും. ഓരോ വർഷത്തെയും ചെലവ് അടിസ്ഥാനമാക്കിയാണു ബോർഡ് വൈദ്യുതി താരിഫ് നിർണയത്തിന് അപേക്ഷ നൽകുന്നത്. അടുത്തവർഷത്തെ ചാർജ് വർധനയ്ക്കുള്ള അപേക്ഷയിൽ ഈ 20 ലക്ഷവും ഉണ്ടാവും.

സാമ്പത്തിക പ്രതിസന്ധി മൂലം ബോർഡിനു പുതിയ പ്രോജക്ടുകൾ വേണ്ട, സ്വന്തമായി ഓഫിസ് വേണ്ട എന്നൊക്കെ മുൻ ചെയർമാൻ ഇറക്കിയ സർക്കുലർ ഇപ്പോഴും നിലവിലുണ്ട്. വൈദ്യുതി ബോർഡിൽ ജനറേഷൻ വിഭാഗത്തിൽ ഇപ്പോഴും ഇന്റേണൽ ഓഡിറ്റ് ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള ധൂർത്ത് പുറത്താരും അറിയാറില്ല

English Summary:

KSEB will build a court worth 35 lakhs for 45 employees to play shuttle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com