മനോരമയിൽ വിദ്യാരംഭം 13ന്; ഇനിയും പേര് ചേർക്കാം
Mail This Article
മലയാള മനോരമയിൽ ഒക്ടോബർ 13നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അക്ഷരങ്ങളുടെ ലോകത്തേക്കു കുഞ്ഞുങ്ങളെ വരവേൽക്കുന്ന പവിത്രമായ ചടങ്ങിനു നേതൃത്വം നൽകുന്നത് അറിവിന്റെയും ആധ്യാത്മികതയുടെയും എഴുത്തിന്റെയും ലോകത്തു തിളങ്ങുന്ന പ്രതിഭകളാണ്. വൈസ് ചാൻസലർമാരായിരുന്ന നാലു പ്രമുഖർ ഒരുമിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്.
മനോരമ ഓഫിസിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി പേര് റജിസ്റ്റർ ചെയ്യാം. കോട്ടയത്തു റജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പർ: 0481– 2587625. സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. കോട്ടയത്തു റജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പർ: 0481 - 2587625.
ഗുരുക്കന്മാർ
∙ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, വിശ്രുത സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയും
∙ ഡോ. സിറിയക് തോമസ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗം, എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ
∙ ഡോ. ജാൻസി ജയിംസ്, കേന്ദ്ര സർവകലാശാലയുടെയും എംജി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ
∙ ഡോ. സാബു തോമസ്, ശാസ്ത്രജ്ഞൻ, എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ.
∙ ഡോ. ബാബു സെബാസ്റ്റ്യൻ, എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ
∙ റോസ് മേരി, കവി
∙ ഡോ. ടി.കെ. ജയകുമാർ, പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും
∙ ജയിംസ് ജോസഫ്, ഹയർ സെക്കൻഡറി മുൻ ഡയറക്ടർ