വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ച് വിൽപന; പൂജാരി അറസ്റ്റിൽ
Mail This Article
×
തിരുവനന്തപുരം∙ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റ ശേഷം പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബാലരാമപുരം പയറ്റുവിള മുരിയതോട്ടം അരുൺ നിവാസിൽ അരുണിനെ (37) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
എഡിജിപി എം.ആർ.അജിത്കുമാറും അടുത്ത ബന്ധുക്കളും ട്രസ്റ്റ് അംഗങ്ങളായ മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 3 പവന്റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മുങ്ങിയ ഇയാൾ രഹസ്യമായി നാലാഞ്ചിറയിൽ മറ്റൊരു ക്ഷേത്രത്തിൽ ജോലി ചെയ്യുന്നതിനിടെ പിടികൂടുകയായിരുന്നു.
English Summary:
Pujari arrested By stealing the gold from the idol
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.