ADVERTISEMENT

പത്തനംതിട്ട ∙ മണ്ഡല- മകരവിളക്കു കാലത്ത് ശബരിമല ദർശനത്തിനുള്ള സ്പോട് ബുക്കിങ് പൂർണമായി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകാൻ സാധ്യത. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകരെ പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തീർഥാടകർക്ക് ദർശനത്തിന് അവസരം നിഷേധിക്കപ്പെട്ടാൽ വ്യാപകമായ പരാതികൾക്ക് ഇടയാക്കും. വിവിധ ഭക്ത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. 

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനു തീർഥാടകർക്കാണ് തീരുമാനം കൂടുതൽ തിരിച്ചടിയാകുക. ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നവരെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ തടയുന്ന സാഹചര്യം പ്രതിസന്ധിയാകും. ഓരോ ദിവസത്തെയും വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നതാണ് യാഥാർഥ്യം. ഓൺലൈനായി അവസരം ലഭിച്ചില്ലെങ്കിൽ സ്പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താമെന്നു കരുതി വരുന്നവർ ഏറെയാണ്. അതിനാൽ ഈ വർഷം സ്പോട് ബുക്കിങ് ഇല്ലെന്ന കാര്യം മറ്റു സംസ്ഥാനങ്ങളിലുൾപ്പെടെ പ്രചാരണം നടത്തേണ്ടി വരും. 

English Summary:

Sabarimala spot booking exclusion: Protest may intensify

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com