നിയമസഭ നടക്കരുതെന്ന് ആഗ്രഹിച്ചത് മുഖ്യമന്ത്രി: പ്രതിപക്ഷം
Mail This Article
×
തിരുവനന്തപുരം ∙ താൻ പ്രതിരോധത്തിലാകുമെന്നതിനാൽ നിയമസഭ സുഗമമായി നടക്കരുതെന്നു മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണ്, പ്രതിപക്ഷത്തിന്റെ 49 ചോദ്യങ്ങൾ അൺസ്റ്റാർഡിലേക്കു മാറ്റിയത്.
സ്പീക്കറുടെ പഴ്‌സനൽ സ്റ്റാഫ് അംഗം നിയമസഭാ സെക്രട്ടേറിയറ്റിൽ ചെന്നിരുന്നാണു ചോദ്യങ്ങൾ വെട്ടിമാറ്റിയത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയാണു മുഖ്യമന്ത്രി തുടർച്ചയായി തനിക്കെതിരെ ‘നിലവാരമില്ലാത്തയാൾ’ എന്ന പരാമർശം നടത്തിയതെന്ന് സഭാ നടപടികൾ ബഹിഷ്കരിച്ചശേഷം വി.ഡി.സതീശൻ ആരോപിച്ചു.
English Summary:
Chief Minister wanted assembly not to take place: VD Satheesan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.