ADVERTISEMENT

നിലമ്പൂർ ∙ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന്റെ പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷത്തിന്റെ പിണിയാളായി പി.വി.അൻവർ എംഎൽഎ മാറി. സിപിഎമ്മിനെ സംബന്ധിച്ച് അൻവർ വർഗശത്രുവാണെന്ന് വിജയരാഘവൻ പറഞ്ഞു. പി.വി.അൻവറിനു മറുപടി പറയാനായി അദ്ദേഹത്തിന്റെ തട്ടകമായ നിലമ്പൂരിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.

നേരത്തെ അൻവർ യോഗം നടത്തിയ ചന്തക്കുന്നിലെ അതേ വേദിയിൽ നൂറുകണക്കിനു പ്രവർത്തകരെ അണിനിരത്തിയായിരുന്നു സിപിഎമ്മിന്റെ ശക്തിപ്രകടനം. മുതിർന്ന നേതാവ് ടി.കെ.ഹംസ, നടിയും പാർട്ടി സഹയാത്രികയുമായ നിലമ്പൂർ ആയിഷ ഉൾപ്പെടെയുള്ളവർ വേദിയിലെത്തി. ആയിഷ തന്റെ നിലപാടുകൾക്കൊപ്പമാണെന്ന് അവർക്കൊപ്പമുള്ള വിഡിയോ സഹിതം അൻവർ അവകാശപ്പെട്ടിരുന്നു.

English Summary:

PV Anvar is class enemy of CPM: A Vijayaraghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com