ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും എൽഡിഎഫ് നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ.

  2011ൽ സ്പീക്കറായിരുന്ന ജി.കാർത്തികേയന്റെ റൂളിങ് ലംഘിച്ചെന്ന പേരിൽ, സിപിഎം എംഎൽഎമാരായ ജയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്ന് അതിനായി പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ആ ചരിത്രം ആവർത്തിക്കുമോയെന്നു കണ്ടറിയാം. ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട സംഭവമാണ് നിയമസഭയിൽ ഉണ്ടായത്. സ്പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടന്നത്.  ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കർക്കെതിരെ കയ്യേറ്റ ശ്രമവുമുണ്ടായി. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിച്ചോ എന്നറിയില്ല.

English Summary:

LDF never demanded action: TP Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com