ADVERTISEMENT

തിരുവനന്തപുരം ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ അതീതീവ്രത മൂലം ആവർത്തിക്കാവുന്ന ദുരന്തങ്ങളുടെ ആഘാതം  ലഘൂകരിക്കാനാണു സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി നിയമസഭയിൽ മന്ത്രി കെ.രാജന്റെ  പ്രസ്താവന. രാജ്യത്തിനാകെ മാതൃകയായ രക്ഷാ, ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് വയനാട്ടിൽ നടത്തിയത്.  വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നഷ്ടമുണ്ട്. ഇത് കണക്കിലെടുത്തുള്ള അധിക കേന്ദ്ര സഹായത്തിനായി  മെമ്മോറാണ്ടം  സമർപ്പിച്ചിട്ടുണ്ട്.

ഇതുവരെ 514.14 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക്  ലഭിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുക്കും. 2 ടൗൺഷിപ്പിലുമായി 1,000 വീടുകൾ പണിയും. സ്പോൺസർമാരുടെ സഹായം സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Climate Disaster: Government Aims to Mitigate Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com