ADVERTISEMENT

തൃശൂർ ∙ ഒരുമാസത്തെ ശമ്പളത്തിലേറെയും ചെലവാക്കി താൻ വാങ്ങിക്കൂട്ടിയ ഓണം ബംപർ ലോട്ടറി ടിക്കറ്റുകൾക്കു സമ്മാനമടിച്ചാലും ഇല്ലെങ്കിലും നിർഭാഗ്യത്തിന്റെ നറുക്കെടുപ്പിൽ ഒന്നാംസ്ഥാനം രമേഷ് കുമാറിനു മാത്രം സ്വന്തം. 55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിൽ നിൽക്കുന്ന പുത്തൂർ പൗണ്ട് റോഡ് കരുവാൻ രമേഷ് അവസാന പ്രതീക്ഷയായി 20,000 രൂപ മുടക്കി വാങ്ങിയ 40 ഓണം ബംപർ ടിക്കറ്റുകൾ വീട്ടിൽ നിന്നു മോഷണം പോയി.

25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് ഇന്നാണ്. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ലോട്ടറിയടിച്ചാൽ കടം വ‍ീട്ടാമെന്ന പ്രത‍ീക്ഷയിലാണു ടിക്കറ്റുകൾ വാങ്ങിയത്. മോഷ്ടിക്കപ്പെട്ട ടിക്കറ്റുകൾ കണ്ടുകിട്ടിയില്ലെങ്കിലോ എന്നു ഭയന്നു രമേഷ് കഴിഞ്ഞ ദിവസം 10 ടിക്കറ്റുകൾ കൂടി വാങ്ങിവച്ചിട്ടുണ്ട്.

English Summary:

Forty Onam Bumper tickets stolen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com