ADVERTISEMENT

തിരുവനന്തപുരം∙യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു മംഗളൂരുവിലേക്കു 2 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ 14ന് രാത്രി 11.40ന് മംഗളൂരു ജംക്‌ഷനിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.20ന് കൊല്ലത്ത് എത്തും. കൊല്ലത്തു നിന്ന് 15ന് വൈകിട്ട് 6.55ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.30ന് മംഗളൂരുവിലെത്തും. സ്റ്റോപ്പുകൾ– കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്.

കൊച്ചുവേളി–മംഗളൂരു സ്പെഷൽ കൊച്ചുവേളിയിൽ നിന്ന് 14ന് രാത്രി 9.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.15ന് മംഗളൂരു ജംക്‌ഷനിൽ എത്തും. മംഗളൂരുവിൽ നിന്ന് 15ന് രാത്രി 8.10ന് പുറപ്പെടുന്ന കൊച്ചുവേളി സ്പെഷൽ ട്രെയിൻ പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിൽ എത്തും. സ്റ്റോപ്പുകൾ : കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്. 

English Summary:

Two Special Trains Announced for Passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com