ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സംസ്ഥാന പൊലീസും സിബിഐയും വിചാരണക്കോടതിക്കു നൽകിയ റിപ്പോർട്ടുകളിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരായ പരാമർശമില്ലാത്തതുകൊണ്ടാണ് ഇവരെ മാനേജ്മെന്റ് കൗൺസിൽ തിരിച്ചെടുത്തതെന്നു മന്ത്രി ജെ.ചിഞ്ചുറാണി.

ഗവർണർ നിയോഗിച്ച കമ്മിഷൻ അന്വേഷണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. സസ്പെൻഷനിലായി ആറു മാസം കഴിഞ്ഞതിനാലും അന്വേഷണം പൂർത്തിയായതിനാലുമാണ് അച്ചടക്ക നടപടി പിൻവലിച്ചു മറ്റൊരു കോളജിൽ നിയമിച്ചത്. ഗവർണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഈ തീരുമാനം നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവച്ചെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

English Summary:

No mention of dean, warden in Siddharth death reports- Minister J Chinchu Rani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com