ADVERTISEMENT

കടുത്തുരുത്തി ∙ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതപോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആയാംകുടി മണ്ണാംപറമ്പിൽ പ്രശോഭ് മാത്യു (ജയിംസ് – 43) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മുട്ടുചിറ – ആയാംകുടി റോഡിൽ മേട്ടുംപാറ ജംക്‌ഷനു സമീപമാണ് അപകടം.

റോഡിൽ വീണ പ്രശോഭിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. അരമണിക്കൂറിനുശേഷം പരിസരവാസികളായ യുവാക്കൾ എത്തി  മുട്ടുചിറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്. പിതാവ്: മാത്യു. അമ്മ: മേരി. ഭാര്യ: തിടനാട് മുല്ലയിൽ സിമി (ഇസ്രയേൽ). മകൾ: റോസ് മരിയ.

English Summary:

Young man dies in electric post crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com