ADVERTISEMENT

തൃശൂർ ∙ എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച് യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ കെജി വിഭാഗം അധ്യാപിക സെലിൻ (29) നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സെലിനെ ഇടക്കാല ജാമ്യത്തിൽ വിട്ടു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം. ഇവരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

കഴിഞ്ഞ 8ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബോർഡിൽ എഴുതിയതു പുസ്തകത്തിലേക്കു പകർത്തിയെഴുതാൻ 5 വയസ്സുകാരൻ വൈകിയെന്നാരോപിച്ച് ക്രൂരമായി പരുക്കേൽപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. 

English Summary:

Teacher surrendered in UKG student beating case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com