ADVERTISEMENT

മൂവാറ്റുപുഴ∙ സ്വകാര്യ ഹോട്ടലിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന്റെയും സഹായി രാഹുലിന്റെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.

മൂന്നു വർഷത്തിനിടെ രാഹുലിന്റെ അക്കൗണ്ടിലേക്കു കോടിക്കണക്കിനു രൂപ എത്തിയിട്ടുണ്ടെന്നും ഇതു ഡോ. മനോജിനും സുഹൃത്തായ മറ്റൊരു ഡോക്ടർക്കും ലഭിച്ച കൈക്കൂലി ആണെന്നാണു വിജിലൻസിനു ലഭിച്ച സൂചന.

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ സമീപിച്ചു മനോജ് സ്റ്റേ വാങ്ങി സർവീസിൽ തിരികെ പ്രവേശിച്ചു. തുടർന്നാണു ‌മൂന്നാർ ചിത്തിരപുരത്തെ സ്വകാര്യ ഹോട്ടലിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയതിനു മനോജിനെയും രാഹുലിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.

English Summary:

DMO's too and of the assistant bail application rejected for bribery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com