എംജി സർവകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്; മേൽക്കൈ അവകാശപ്പെട്ട് എസ്എഫ്ഐ, കെഎസ്‌യു
Mail This Article
കോട്ടയം ∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതായി എസ്എഫ്ഐയും കെഎസ്‌യുവും അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലേതുപോലെ മേൽക്കൈ നേടാനായെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം.
മുൻവർഷത്തെക്കാൾ കൂടുതൽ കോളജുകളിൽ നേട്ടമുണ്ടാക്കിയെന്നു മാത്രമല്ല, പല കോളജുകളിലും എസ്എഫ്ഐ കുത്തക അവസാനിപ്പിക്കാനും കഴിഞ്ഞെന്നു കെഎസ്‌യു ഭാരവാഹികൾ അറിയിച്ചു.
∙ കെഎസ്‌യു ചരിത്രവിജയം നേടി. 80 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാനായി. രാഷ്ട്രീയാടിസ്ഥാനത്തിൽ മത്സരിച്ച 80 കോളജുകളിൽ 32 ഇടങ്ങളിലും മികച്ച വിജയം നേടി.-അലോഷ്യസ് സേവ്യർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്
∙ മത്സരിച്ച 130 കോളജുകളിൽ 104 ഇടത്തും വിജയിക്കാനായി. എറണാകുളം , പത്തനംതിട്ട ജില്ലകളിൽ മുൻവർഷത്തെ വിജയം ആവർത്തിച്ചു. 160ൽ ഏറെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാൻ കഴിഞ്ഞു.-കെ.അനുശ്രീ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്