ADVERTISEMENT

കണ്ണൂർ ∙ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതെ മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസ് സൗകര്യമൊരുക്കുന്നുവെന്ന വിമർശനം ശക്തമാകുന്നു. നിലവിൽ ഒളിവിനു സമാനമായ സാഹചര്യത്തിലാണു ദിവ്യ. എഡിഎമ്മിന്റെ മരണശേഷം പൊതുപരിപാടികളിലൊന്നും പങ്കെടുത്തില്ല. ഫോണിലും ലഭിക്കുന്നില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നൽകാൻ വെള്ളിയാഴ്ച രാവിലെ രഹസ്യമായി ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപമെത്തി തിരിച്ചുപോയിട്ടും പൊലീസ് ഗൗനിച്ചില്ല. ജില്ലാ പഞ്ചായത്ത് ഓഫിസിൽനിന്ന് 100 മീറ്റർ അകലെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനരികിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു രാജിക്കത്ത് കൈമാറിയത്. ഈ കവാടത്തിൽനിന്ന് കഷ്ടിച്ച് 50 മീറ്റർ മാത്രമേ എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന ടൗൺ പൊലീസ് സ്റ്റേഷനിലേക്കുള്ളൂ. 

ദിവ്യയ്ക്കായി തിരച്ചിൽ നടത്തുന്നില്ലെന്നു മാത്രമല്ല, തൊട്ടടുത്തു വന്നുപോയിട്ടും ഗൗനിച്ചിട്ടുമില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാകും കോടതി പരിഗണിക്കുക. 

എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് പറയുന്ന പെട്രോൾ പമ്പ് സംരംഭകൻ ടി.വി.പ്രശാന്തനിൽനിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്ന ആരോപണവും ഉയരുന്നുണ്ട്. നിർബന്ധിത സാഹചര്യത്തിൽ കൈക്കൂലി കൊടുക്കേണ്ടി വന്നാൽ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ 7 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണു ചട്ടം.

അങ്ങനെ അറിയിച്ചില്ലെങ്കിൽ കൈക്കൂലി കൊടുത്തയാളെ കേസിൽ പ്രതിയാക്കണമെന്നു വ്യവസ്ഥയുണ്ട്. കൈക്കൂലി സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നുവെന്ന് പ്രശാന്തൻ പറയുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് ഇതിനകം വ്യക്തമാവുകയും ചെയ്തു. 

English Summary:

Divya Evades Arrest, Public Outrage Grows Against Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com