ADVERTISEMENT

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു ഡോ. പി.സരിൻ (41). പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടു കടുത്ത വിമർശനം ഉന്നയിച്ചതിനാണു കോൺഗ്രസ് പുറത്താക്കിയത്. തിരുവില്വാമല പകവത്ത് കുടുംബാംഗമായ സരിൻ, അധ്യാപികയായ ഗീതയുടെയും പരേതനായ എം.രാമകൃഷ്ണന്റെയും മകനാണ്.

തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു പ്രീഡിഗ്രിയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് ബിരുദവും നേടിയ സരിൻ 2009ൽ ആദ്യ ശ്രമത്തിൽതന്നെ സിവിൽ സർവീസിലെത്തി, ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് സർവീസിൽ പ്രവേശിച്ചു. കർണാടകയിൽ‍ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെ 2016ൽ രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തു കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. നിലവിൽ എറണാകുളം ലോ കോളജിൽ എൽഎൽബി വിദ്യാർഥി. കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാൻ, എഐസിസി റിസർച് കോഓർഡിനേറ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ഡോ. സൗമ്യ സരിൻ (ശിശുരോഗ വിദഗ്ധ). മകൾ: സ്വാതിക.

English Summary:

Sarin contesting to Kerala assembly for the second time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com