ADVERTISEMENT

ചേലക്കര മുൻ എംഎൽഎയാണ് യു.ആർ.പ്രദീപ് (51). നിലവിൽ പട്ടികജാതി – പട്ടികവർഗ കോർപറേഷൻ ചെയർമാൻ. ദേശമംഗലം കൊണ്ടയൂർ പല്ലൂർ തെക്കേപുരയ്ക്കൽ പരേതരായ രാമന്റെയും ശാന്തയുടെയും മകൻ. ജനനം 1973 ഓഗസ്റ്റ് 22. ജനിച്ചതും വളർന്നതും ചെന്നൈയിൽ.

പ്ലസ്ടു വരെ ചെന്നൈ ഡിഫൻസ് സ്കൂളിൽ പഠനം. മദ്രാസ് സർവകലാശാലയിൽനിന്നു ബിബിഎയും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും നേടി. പിന്നീട് കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലി. പഠനകാലത്ത് എസ്എഫ്ഐ അംഗമായിരുന്ന പ്രദീപ് 1998ൽ ഡിവൈഎഫ്ഐയിൽ. 2000 മുതൽ സിപിഎം അംഗം. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും (2000–05) വൈസ് പ്രസിഡന്റായും (2005–10) ഭരണസമിതി അംഗമായും (2015–16) പ്രവർത്തിച്ചു.

2009 മുതൽ 2011 വരെ ദേശമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ്. പിന്നീടു ബാങ്ക് ഡയറക്ടറുമായി (2014–15). സിപിഎം ദേശമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി (2010), ഏരിയ സെക്രട്ടറി, ചേലക്കര ഏരിയ കമ്മിറ്റി അംഗം (2012), പട്ടികജാതി ക്ഷേമസമിതി (പികെഎസ്) ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

നിലവിൽ സിപിഎം ദേശമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി, വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം.

2016ൽ ചേലക്കരയിൽ ആദ്യ നിയമസഭാ മത്സരത്തിൽതന്നെ വിജയം. 2021ലെ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു വേണ്ടി സീറ്റു വിട്ടു നൽകി. ഭാര്യ: പ്രവിഷ. മക്കൾ: കീർത്തന (പ്ലസ്ടു വിദ്യാർഥി), കാർത്തിക് (ഹൈസ്കൂൾ വിദ്യാർഥി).

English Summary:

UR Pradeep CPM candidate in Chelakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com