ADVERTISEMENT

പത്തനാപുരം∙ താലൂക്കിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസ്സുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു മാസം മുൻപ് ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. 

ഒരാഴ്ച മുൻപ് തലവൂരിൽ കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം പടർന്നത് ഇവിടെ നിന്നല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച ആരോഗ്യ വകുപ്പ് അധികൃതർ‌, പ്രദേശവാസികൾക്ക് മുൻ കരുതൽ നിർദേശങ്ങൾ നൽകി. കെട്ടി നിൽക്കുന്ന വെള്ളം, തോട് എന്നിവിടങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

English Summary:

Amoebic meningoencephalitis confirmed in Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com