ADVERTISEMENT

പുതുപ്പള്ളി ∙ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടുമൊപ്പമെത്തിയ രമ്യ സെന്റ് ജോർ‌‍ജ് ഓർത്തഡോക്സ് പള്ളിയിലും പ്രാർഥന നടത്തി. കബറിടത്തിനു മുന്നിലെത്തി വികാരാധീനയായ രമ്യ കബറിടത്തിലും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിലും പുഷ്പങ്ങൾ സമർപ്പിച്ചു.

‘‘പുതുപ്പള്ളിയിലെ കല്ലറയിൽ നിന്നുള്ള അനുഗ്രഹവുമായാണ് ഞാൻ ചേലക്കരയിലേക്കു പോകുന്നത്. സാധാരണക്കാർ കാത്തിരിക്കുന്ന വിജയം ചേലക്കരയിൽ നിന്നുണ്ടാകും. കെപിസിസിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു’’– രമ്യ പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞ് പുതുശേരി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, ബ്ലോക് പ്രസിഡന്റ് കെ.ബി.ഗിരീശൻ, മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി, മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം തുടങ്ങിയ നേതാക്കൾ എന്നിവർ രമ്യയ്ക്കൊപ്പം എത്തിയിരുന്നു.

രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തിയ കോൺഗ്രസ് എന്ന ആശയത്തെ തള്ളിക്കളഞ്ഞ് ആരും പോകാൻ പാടില്ലെന്നും അങ്ങനെ പോയിട്ടുണ്ടെങ്കിൽ അതു തെറ്റാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അതിന്റെ പേരിൽ പാർട്ടി വിട്ടുപോകുന്നത് ഒരു സ്ഥാനവും ആഗ്രഹിക്കാതെ നിൽക്കുന്ന ലക്ഷക്കണക്കിനു പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണ്. അതിനാൽ അവർ തെറ്റ് തിരുത്തണമെന്നാണ് ആഗ്രഹം. പ്രശ്നങ്ങൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

English Summary:

Ramya Haridas visited Oommen Chandy's grave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com