ADVERTISEMENT

തിരുവനന്തപുരം∙ സഹകരണ ബാങ്കുകളും സംഘങ്ങളും ഉൾപ്പെടെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള ഓണറേറിയം, ഇവരുൾപ്പെടെ ഭരണസമിതി അംഗങ്ങൾക്കുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവ വർധിപ്പിച്ചു. 2012ലാണ് തുക അവസാനമായി വർധിപ്പിച്ചത്.

സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ ഭരണസമിതിക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കുക. ഈ സ്ഥാപനങ്ങളിൽ പ്രസിഡന്റിന് പ്രതിമാസ ഓണറേറിയം 22,000 എന്നത് 33,000 രൂപയായും വൈസ് പ്രസിഡന്റിന്റേത് 10,000 എന്നത് 15,000 രൂപയായും ഉയർത്തി. ദിനബത്ത 400ൽനിന്ന് 600 രൂപയായി വർധിപ്പിച്ചു. സിറ്റിങ് ഫീസ് 800ൽനിന്ന് 1200 രൂപയാക്കി. യാത്രാബത്തയിലും കാര്യമായ വർധനയുണ്ട്.

സംസ്ഥാന സഹകരണ കൺസ്യൂമേഴ്സ് ഫെഡറേഷൻ, സംസ്ഥാന മാർക്കറ്റിങ് ഫെഡറേഷൻ, സംസ്ഥാന റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരകർഷക ഫെഡറേഷൻ, സംസ്ഥാന ഹൗസിങ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലെല്ലാം ആനുകൂല്യങ്ങൾ ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്.

പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ (സ്പെഷൽ ഗ്രേഡ്) എന്നിവയുടെ പ്രസിഡന്റിന്റെ ഓണറേറിയം 10,000ൽനിന്ന് 15,000 രൂപയായി ഉയർത്തി. സിറ്റിങ് ഫീസ് 600ൽ നിന്ന് 900 രൂപയും ദിനബത്ത 350ൽനിന്ന് 525 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ക്ലാസ് 6 വിഭാഗത്തിലുള്ള പ്രാഥമിക സംഘങ്ങളുടെ പ്രസിഡന്റിന് ഓണറേറിയം 2500 രൂപയിൽനിന്ന് 3750 ആയി ഉയർത്തി.

English Summary:

Benefits including honorarium increased in Co-operative institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com