ADVERTISEMENT

അമ്പലപ്പുഴ ∙ കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടിയുടെ സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ നടക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കും. നാളെ കുടുംബാംഗങ്ങൾ ചിതാഭസ്മം ശേഖരിച്ചു കൊല്ലം തേവലക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളിയിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യും.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി ഒൻപതിനായിരുന്നു മരണം. മോർച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ മകൻ അമ്പു വൈദ്യൻ ഏറ്റുവാങ്ങും. തുടർന്ന് ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തിക്കും. 

അവിടെ അന്തിമോപചാരത്തിനു ശേഷം വിലാപയാത്രയായി 9ന് തോട്ടപ്പള്ളി കൽപകവാടി വീട്ടിൽ കൊണ്ടുവരും. വൈകിട്ടു വരെ പൊതുദർശനം. ശുശ്രൂഷകൾക്കു ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്കു കൊണ്ടു പോകും. സംസ്കാരത്തിനു ശേഷം വലിയ ചുടുകാടിനു സമീപം ഡിസിസിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും.

English Summary:

Lal Varghese Kalpakavadi's funeral today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com