ശബരിപാത: കേന്ദ്ര സർക്കാരിന്റെ വാദം തെറ്റ്
Mail This Article
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരിപാതയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ 3 വർഷം മുൻപേ ഉത്തരവിറക്കുകയും കേന്ദ്രത്തിനു കത്ത് നൽകുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ കേരളം മറുപടി നൽകിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തെറ്റെന്നു രേഖകൾ.
സംസ്ഥാനം പലതവണ കേന്ദ്ര സർക്കാരിനു കത്ത് നൽകിയിട്ടും അതിനൊന്നും പ്രതികരിക്കാതെയാണു കേരളത്തെ പഴിചാരി കേന്ദ്രസർക്കാർ തെറ്റിദ്ധാരണ പരത്തുന്നതെന്നാണു വാദം.
∙ 2021 ജനുവരി 7: പദ്ധതിയുടെ പകുതി ചെലവ് പങ്കിടാൻ തയാറാണെന്നും അതിനു കിഫ്ബിയിൽനിന്നു പണം ലഭ്യമാക്കുമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
∙ 2021 ഒക്ടോബർ 18: സംസ്ഥാനം ചെലവു പങ്കിടാമെന്നും അതു സംബന്ധിച്ച് ഉത്തരവിറക്കിയെന്നും വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കെആർഡിസിഎല്ലിനു നിർമാണച്ചുമതല നൽകണമെന്നും ഒന്നാം ഘട്ടമായി അങ്കമാലി മുതൽ രാമപുരം വരെ പാത നിർമിക്കണമെന്നും കത്തിലെ ആവശ്യം.
∙ 2023 മാർച്ച് 23: എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ, ആദ്യത്തെ കത്ത് പരാമർശിച്ച് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു.