ADVERTISEMENT

കോട്ടയം ∙ ബാർ കോഴ വിഷയത്തിൽ കെ.എം.മാണി രാജി വയ്ക്കുമ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ പി.ജെ.ജോസഫിനെ പ്രേരിപ്പിച്ചതു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫാണെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. തനിക്കെതിരായ മോൻസിന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു സ്റ്റീഫൻ. 

ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ താൻ മുദ്രാവാക്യം വിളിച്ചിട്ടില്ല. മാണിക്കെതിരെയുള്ള ആരോപണങ്ങൾ കേട്ട് മോൻസ് ഉൾപ്പെടെയുള്ള നേതാക്കൾ ആസ്വദിച്ചെന്നും മാണിയെ ന്യായീകരിച്ചതു താനാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. 

മാണിക്കൊപ്പം അന്നു ജോസഫും രാജിവയ്ക്കണമെന്നു പറഞ്ഞപ്പോൾ മാണിക്കു പനി വന്നാൽ ജോസഫ് എന്തിനാണു മരുന്നു കഴിക്കുന്നത് എന്നു ചോദിച്ചയാളാണു മോൻസ്.

2011ലെ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ഇടതുമുന്നണി ജയിക്കില്ലെന്നു തോന്നിയപ്പോൾ സ്വന്തം സീറ്റ് സുരക്ഷിതമാക്കാൻ വേണ്ടി മോൻസ് മുൻകയ്യെടുത്തു പാർട്ടിയെ ലയിപ്പിക്കുകയും കാര്യം കഴിഞ്ഞപ്പോൾ പിളർത്തുകയും ചെയ്തെന്നും സ്റ്റീഫൻ ജോർജ് ആരോപിച്ചു. 

English Summary:

Stephen George accuses Mons Joseph of isolating K.M. Mani in Bar bribery case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com